225 | പാര്‍ത്തീനിയം അലര്‍ജി | PARTHENIUM ALLERGY

അലര്‍ജിയും ശ്വാസം മുട്ടലും ഉണ്ടാക്കുന്ന വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ഒരു കളസസ്യമാണ് കോണ്‍ഗ്രസ് പച്ച, വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നിങ്ങനെ പല നാമങ്ങളില്‍ അറിയപ്പെടുന്ന പാര്‍ത്തീനിയം (Parthenium Hysterophorus). സാമീപ്യവും സ്പര്‍ശവും കൊണ്ട് ത്വക്-രോഗങ്ങളും ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളും, വിട്ടുമാറാത്ത അലര്‍ജിയും ഈ കളസസ്യം മനുഷ്യരില്‍ ഉണ്ടാക്കുന്നു.

പാര്‍ത്തീനിയം ഉണ്ടാക്കുന്ന അലര്‍ജിയിയ്ക്ക് ശമനം കിട്ടാന്‍ ചെടി സമൂലം അരച്ച് ENA (Extra Neutral Alcohol) – യില്‍ ചേര്‍ത്തു വെച്ച് പിഴിഞ്ഞെടുത്തു കിട്ടുന്ന ദ്രാവകം രണ്ടു തുള്ളി വീതം ദിവസവും രാവിലെ കഴിക്കുക. ക്രമേണ ശരീരം പ്രതിരോധക്ഷമത നേടി അലര്‍ജിയില്‍ നിന്ന് പൂര്‍ണ്ണ ആശ്വാസം കിട്ടും.

ENA ഹോമിയോ മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങാന്‍ കിട്ടും.

225 | പാര്‍ത്തീനിയം അലര്‍ജി | PARTHENIUM ALLERGY
225 | പാര്‍ത്തീനിയം അലര്‍ജി | PARTHENIUM ALLERGY

224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍

ചെറുകടലാടി സമൂലം ജീരകം ചേര്‍ത്തരച്ചുകലക്കി വെളിച്ചെണ്ണ കാച്ചിപ്പുരട്ടിയാല്‍ ചിരങ്ങ് / പുണ്ണ് അതിവേഗം മാറും.

അതീവഫലദായകമായ ഒരു ഔഷധമാണ് ഇത്.

കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍ മുതലായവ വേഗം ശമിക്കും.

224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍
224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍

223 | പനി | FEVER

വിഴാലരിക്കാമ്പ് തേനില്‍ അരച്ച് കവിള്‍ക്കൊണ്ടാല്‍ പനി മാറും

വിഴാലരി കുത്തുമ്പോള്‍ അതിനകത്ത് ഒരു കാമ്പ് കിട്ടും. അത് തേനില്‍ അരച്ച് കവിള്‍ക്കൊണ്ടാല്‍ മതി. കുറച്ച് ഉമിനീര്‍ ഇതു കലര്‍ന്ന് ഉള്ളിലേക്ക് പോകുമ്പോള്‍ പനി പോകും. ഇതിന്‍റെ ഫലമായി വയര്‍ അല്‍പ്പം ഇളകിപ്പോകും. അതീവ ഫലപ്രദമായ വിശേഷവിധിയായ ഒരു ഔഷധമാണിത്.

223 | പനി | FEVER
223 | പനി | FEVER

222 | പനി | ജ്വരം | FEVER

പൂവാംകുറുന്തല്‍ (സഹദേവി) സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് മോരിലോ അരിക്കാടിയിലോ സേവിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന സകലവിദ്രധികളും (മുഴകള്‍ – CYST) അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പനിയും ശമിക്കും.

പൂവാംകുറുന്തല്‍ കിഴികെട്ടി അരിയോടൊപ്പമിട്ടു വേവിച്ച കഞ്ഞി ചൂടോടെ കഴിച്ചാലും പനി ശമിക്കും.

222 | പനി | ജ്വരം | FEVER
222 | പനി | ജ്വരം | FEVER

MP01 | ഔഷധസസ്യങ്ങള്‍ | കാഞ്ഞിരം

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം.

അശ്വതി നാളില്‍ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് കാഞ്ഞിരം. കാരസ്കരം എന്ന് സംസ്കൃതനാമം. Strychnos nux-vomica Linn എന്ന് സസ്യശാസ്ത്രസംബന്ധനാമം.

തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരിവാണ് കാഞ്ഞിരം. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിന്‍റെ ന്യൂനമര്‍ദ്ദത്തില്‍ ഉത്തമ ഔഷധമാണ്.

കാഞ്ഞിരത്തിന്‍റെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാല്‍ അതിന്‍റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്.

കാഞ്ഞിരം ആമവാത (Arthritis) ഹരമാണ്.

ഹൃദയത്തിന്‍റെ സങ്കോചവികാസക്ഷമതയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാകയാല്‍ ഉപയോഗിക്കുമ്പോള്‍ മാത്ര വളരെ സൂക്ഷിക്കണം.

കാഞ്ഞിരത്തിന്‍റെ കാതല്‍ അര്‍ശസിന് (Piles) നല്ലതാണ്. ജ്വരത്തില്‍ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.

കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയില്‍ കൃതഹസ്തരായ പഴയ വൈദ്യന്മാര്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരത്തിന്‍റെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്.

പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ (Ligament) അയവ് എന്നിവയില്‍ ശ്രദ്ധിച്ചുപയോഗിച്ചാല്‍ നന്നാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.

കാരസ്കരതൈലം ആമവാതം, Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളര്‍ച്ച – Anemia), മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളില്‍ പ്രയോജനപ്രദമാണ്.

മൂത്ത കാഞ്ഞിരത്തിന്‍റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണ വലിച്ചെടുത്ത മരം ഇല പൊഴിക്കുന്നു. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം തളിര്‍ക്കാന്‍ തുടങ്ങുന്നു. ഒപ്പം വലിച്ചെടുത്ത എണ്ണയെ മുഴുവന്‍ വിസര്‍ജ്ജിക്കുന്നു. ഈ എണ്ണ എല്ലാ വൈറസുകളെയും നശിപ്പിക്കാന്‍ ശക്തമാണ് – പേവിഷബാധയില്‍ (Rabies) പ്രത്യേകിച്ച്. പേയിളകിയാല്‍ ഈ എണ്ണ അര ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാന്‍ നല്‍കിയാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും.

ഹോമിയോപ്പതിയിൽ ഇത് Nux-Vomica എന്ന ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു

കാഞ്ഞിരം വിഷമുള്ളതാണ്. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം.

MP01 | ഔഷധസസ്യങ്ങള്‍ | കാഞ്ഞിരം
MP01 | ഔഷധസസ്യങ്ങള്‍ | കാഞ്ഞിരം

(തുടരും)

221 | മൂഷികവിഷം | RAT VENOM

മൂഷികവിഷബാധയില്‍ (എലി കടിച്ചാല്‍) ഇലഞ്ഞിവിത്ത് ശിവാംബു ചേര്‍ത്തരച്ചു സേവിക്കുകയും കടിവായില്‍ പുരട്ടുകയും ചെയ്താല്‍ മതി. വിഷം ശമിക്കും.

ശിവാംബു മനുഷ്യന്‍റെ മൂത്രം ആണ്

221 | മൂഷികവിഷം | RAT VENOM
221 | മൂഷികവിഷം | RAT VENOM

220 | അണലിവിഷം | VIPOR VENOM

ഇലഞ്ഞിക്കുരു, കുരുമുളക്, ചുക്ക് എന്നിവ വെറ്റിലനീരിലരച്ചു കണ്ണെഴുതിയാല്‍ അണലിവിഷം ശമിക്കും.

പാമ്പുവിഷത്തിനു ഇലഞ്ഞിപ്പഴം കഴിച്ചാല്‍ മാറും.

അനിഴം നക്ഷത്രത്തിന്‍റെ നക്ഷത്രവൃക്ഷം ആണ് ഇലഞ്ഞി

220 | അണലിവിഷം | VIPOR VENOM
220 | അണലിവിഷം | VIPOR VENOM

219 | ചുണങ്ങ് | തേമൽ | TINEA VERSICOLOR || HERPES | ഹെര്‍പെസ് | കക്ഷ്യ

പൂപ്പൽ വർഗത്തിലുള്ള മാലസീസിയ ഗ്ലോബോസ, മാലസീസിയ ഫർഫർ എന്നീ അണുക്കൾ മൂലമുണ്ടാകുന്ന ചർമ്മരോഗമാണ്‌ ചുണങ്ങ് അഥവാ തേമൽ.

പ്ലാശിന്‍കുരു ചെറുനാരങ്ങാനീരില്‍ അരച്ച് പുരട്ടിയാല്‍ ചുണങ്ങ് മാറും.
വൈറസ് ബാധ കൊണ്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗമാണ് ഹെര്‍പെസ്.

HERPES (ഹെര്‍പെസ്) ബാധയില്‍ തൊലിപ്പുറത്ത് പ്ലാശിന്‍കുരു ചെറുനാരങ്ങാനീരില്‍ അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്.

219 | ചുണങ്ങ് | തേമൽ | TINEA VERSICOLOR  || HERPES  | ഹെര്‍പെസ് | കക്ഷ്യ
219 | ചുണങ്ങ് | തേമൽ | TINEA VERSICOLOR || HERPES | ഹെര്‍പെസ് | കക്ഷ്യ

218 | കൃമിജരോഗങ്ങള്‍ | വൈറസുകള്‍ | HUMAN IMMUNO VIRUS [HIV] | AIDS

വൈറസുകള്‍ എല്ലാം ആയുര്‍വേദത്തിന്‍റെ ഭാഷയില്‍ കൃമികള്‍ ആണ്. അദൃശ്യമായ കൃമികള്‍. Human Immuno Virus (HIV) അങ്ങനെയുള്ള മറ്റൊരു കൃമി മാത്രം.

വെട്ടിത്തളിര്, വെട്ടിത്തൊലി, വെട്ടിവേര്, പെരുകിന്‍വേര്, നാല്‍പ്പാമരത്തൊലി, നാല്‍പ്പാമരമൊട്ട്, ശുദ്ധി ചെയ്ത ഗുല്‍ഗുലു, പൂവാംകുറുന്തല്‍ വേര്, ചിറ്റമൃത്, പാടക്കിഴങ്ങ്, കടലാടിവേര്, വിഴാലരിക്കാമ്പ്, കൃമിശത്രു, ഇലഞ്ഞിത്തോല്‍, ഇവ നന്നായിപ്പൊടിച്ച്, വംഗഭസ്മവും, ശുദ്ധി ചെയ്ത അഞ്ജനക്കല്ലും ചേര്‍ത്ത്, കീഴാര്‍നെല്ലി, കഞ്ഞുണ്ണി, പൂവരശിന്‍തോല്‍, തുമ്പനീര്, ആട്ടിന്‍മൂത്രം, നീലയമരി നീര്, അങ്കോലത്തിലനീര് ഇവയിലരച്ച് ഗുളികയുരുട്ടി വെച്ച് ഒന്നു വീതം രണ്ടുനേരം കഴിച്ചാല്‍ എല്ലാത്തരം കൃമികളും മാറും.

Human Immuno Virus (HIV) അണുബാധയില്‍ ഈ ഗുളിക കഴിക്കുന്നതോടൊപ്പം രാവിലെ ഒരു ടീസ്പൂണ്‍ ഇന്ദുകാന്തഘൃതവും കൂടിക്കഴിക്കുകയും പാല്‍ക്കഞ്ഞി മാത്രം കുടിക്കുകയും, ഈന്തിന്‍റെ കായ പൊട്ടിച്ചതോ കൂവനൂറോ ചേര്‍ത്തുള്ള പലഹാരങ്ങള്‍ കഴിക്കുകയും ചെയ്യണം.

218 | കൃമിജരോഗങ്ങള്‍ | വൈറസുകള്‍ | HUMAN IMMUNO VIRUS [HIV] | AIDS
218 | കൃമിജരോഗങ്ങള്‍ | വൈറസുകള്‍ | HUMAN IMMUNO VIRUS [HIV] | AIDS

217 | അതിസാരം| വയറിളക്കം | DIARRHEA

1 | നെല്ലിമരത്തിന്‍റെ തളിരില തൈരിലോ മോരിലോ അരച്ചു കഴിക്കുക.

2 | പുളിയാറില മോരില്‍ അരച്ചു കഴിക്കുക

217 | അതിസാരം| വയറിളക്കം | DIARRHEA
217 | അതിസാരം| വയറിളക്കം | DIARRHEA