കേരളീയന് കല്പ്പവൃക്ഷമായ തെങ്ങ് ആഹാരവും, മദ്യവും, എണ്ണയും, തടിയും, ഓലയും തരുന്നതിനപ്പുറം അനവധി രോഗങ്ങള്‍ക്ക് ശമനമേകുന്ന ഒരു ഔഷധവൃക്ഷമാണ്.
തെങ്ങിന്റെ വേര്, ഇല, പൂവ്, കായ തുടങ്ങിയ സകലഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്.
- തെങ്ങിന്റെ വേര് കഷായം വെച്ചു കഴിക്കുന്നത് വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഉത്തമമാണ്.
- തെങ്ങിന്റെ പച്ച മടല് വാട്ടിപ്പിഴിഞ്ഞ നീരു കഴിച്ചാല്‍ നെഫ്രോടിക് സിന്‍ഡ്രോം സുഖപ്പെടും.
- തെങ്ങിന്റെ പച്ച ഈര്‍ക്കിലിയുടെ നീര് നെഞ്ചെരിച്ചില്‍, ഹാര്‍ട്ട് ബ്ലോക്ക് എന്നിവയ്ക്ക് ഉത്തമമാണ്.
- തെങ്ങിന് കള്ളില്‍ മുന്തിരിങ്ങ ചതച്ചിട്ട് പിഴിഞ്ഞെടുത്തു കഴിച്ചാല്‍ ത്വക്-രോഗങ്ങള്‍ ശമിക്കും.
- ചിരട്ടയുടെ എണ്ണ പുരട്ടിയാല്‍ ത്വക്-രോഗങ്ങള്‍ മാറും. ആനത്തോലു പോലെ വരുന്ന ത്വക്-രോഗം മാറും. പാണ്ടിനും ഫലപ്രദമാണ്.
- വെടലക്കരിക്ക് ചക്കരയും വറുത്ത അരിയും ചേര്‍ത്തിടിച്ചു കഴിച്ചാല്‍ പുരുഷന്മാരില് ബീജശേഷി വര്‍ദ്ധിക്കും.
- മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.
- തെങ്ങിന്‍പൂക്കുല ലേഹ്യം സ്ത്രീരോഗങ്ങളില്‍ അതീവഫലപ്രദമാണ്.
