155 | ത്വക്-രോഗങ്ങള്‍ | SKIN-DISEASES | ALLERGY

നെല്ലിക്കാ പൊടിച്ചു നെയ്യില്‍ സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ ശമിക്കും.

പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് (രണ്ടര ഗ്രാം) നെല്ലിക്കാപ്പൊടി ചേര്‍ത്തു നിത്യം കഴിച്ചാല്‍ ത്വക്കില്‍ ഉണ്ടാക്കുന്ന വിവിധതരം അലര്‍ജികള്‍ ശമിക്കും.

155 | ത്വക്-രോഗങ്ങള്‍ | SKIN-DISEASES | ALLERGY
155 | ത്വക്-രോഗങ്ങള്‍ | SKIN-DISEASES | ALLERGY

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

154 | പ്രമേഹം | DIABETES

അഞ്ചു മില്ലി ചിറ്റമൃതിന്‍ നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും.

ഈ ഔഷധം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം –  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നോക്കണം.

154 | പ്രമേഹം | DIABETES
154 | പ്രമേഹം | DIABETES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

153 | വൃക്കരോഗം | KIDNEY DISORDERS

വൃക്കകളുടെ രോഗത്തിനു അമൃത് അരിഞ്ഞു പാലു കാച്ചിക്കുടിക്കുകയോ, അമൃത് ചതച്ചു പിഴിഞ്ഞ നീര് 10 ml എടുത്തു മഞ്ഞള്‍പ്പൊടി ലേശം വീതം ചേര്‍ത്തു കഴിക്കുന്നതു നല്ലതാണ്.

വൃക്കകള്‍ക്കു രോഗം ബാധിക്കുന്ന ലക്ഷണം – ആദ്യമായി കണ്‍പോളകളുടെ താഴെ നീര്‍ത്തടിയും കണ്ടുതുടങ്ങും. അതോടെ അമൃത് മേല്‍പ്പറഞ്ഞപോലെ സേവിച്ചുതുടങ്ങണം.

153 | വൃക്കരോഗം | KIDNEY DISORDERS
153 | വൃക്കരോഗം | KIDNEY DISORDERS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

152 | ഭഗന്ദരം | FISTULA

എരിക്കിന്‍വേര്, മഞ്ഞള്‍, വേപ്പില, കടുക്കാത്തോട്, ഇന്തുപ്പ് ഇവ മോരില്‍ അരച്ചു പുരട്ടിയാല്‍ ഭഗന്ദരം ശമിക്കും.

(മലദ്വാരത്തിന്റെ സമീപത്തായി കുരുപോലെ വന്നു പൊട്ടുന്നതാണ് ഇതിന്‍റെ രീതി.മലദ്വാരത്തിൽ നിന്ന് ഒരു ചാനൽ രൂപപ്പെട്ട് കുരുമുഖത്ത് അവസാനിക്കുന്നു. ഇടക്കിടെ കുരു പൊട്ടുമ്പോൾ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു)

152 | ഭഗന്ദരം | FISTULA
152 | ഭഗന്ദരം | FISTULA

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only