174 | അഭിഷ്യന്ദം | UVEITIS

കണ്ണിനുണ്ടാകുന്ന ഒരു രോഗമാണ് അഭിഷ്യന്ദം (കൃഷ്ണമണി യ്ക്കുണ്ടാവുന്ന വീക്കം)

അത്തിപ്പാല്‍ കണ്ണില്‍പ്പുരട്ടിയാല്‍ അഭിഷ്യന്ദം മാറും.

173 | അഭിഷ്യന്ദം | UVEITIS
173 | അഭിഷ്യന്ദം | UVEITIS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

173 | ആര്‍ത്തവരക്തസ്രാവം | MENSTRUAL BLEEDING

സഹദേവി (പൂവാംകുറുന്തല്‍) സമൂലം അരച്ചു കഴിച്ചാല്‍ സ്ത്രീകളില്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന അമിത രക്തസ്രാവം നില്‍ക്കും.

(അല്ലാത്ത ബ്ലീഡിംഗുകളും നില്‍ക്കും)

മഞ്ഞപ്പിത്തത്തിനു ഫലപ്രദമായ ഔഷധമാണ്

172 | ആര്‍ത്തവരക്തസ്രാവം | MENSTRUAL BLEEDING
172 | ആര്‍ത്തവരക്തസ്രാവം | MENSTRUAL BLEEDING

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

172 | സന്ധിവാതം |ആര്‍ത്രൈറ്റിസ് | ARTHRITIS

 • ആവണക്കിന്റെ തളിരില അരച്ചു കഴിക്കുന്നത്‌ അത്യന്തം ഫലപ്രദമാണ്
 • ചിറ്റമൃതിന്‍റെ വേര് ചതച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത്‌ ഫലപ്രദം
172 | ആര്‍ത്രൈറ്റിസ് | ARTHRITIS
172 | ആര്‍ത്രൈറ്റിസ് | ARTHRITIS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

171 | ഹൃദയത്തിലെ ബ്ലോക്ക്‌ | HEART BLOCKS

കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും ചേര്‍ത്തു കഴിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.

 • കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെയ്ക്കുക.
 • കഷായം വറ്റിച്ചു പൊടിയാക്കിയെടുക്കുക
 • ചണ്ടി പിഴിഞ്ഞുണക്കിയെടുത്ത് അതില്‍ കഷായം വറ്റിച്ചെടുത്ത പൊടി ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക.
 • ഈ ചൂര്‍ണ്ണം ദിവസവും കഴിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
 171 | ഹൃദയത്തിലെ ബ്ലോക്ക്‌ | HEART BLOCKS

171 | ഹൃദയത്തിലെ ബ്ലോക്ക്‌ | HEART BLOCKS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

170 | യൂറിക് ആസിഡ് | ഗൌട്ട് | URIC ACID | GOUT

 • ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത്‌ അത്യന്തം ഫലപ്രദമാണ്.
 • കൊഴിഞ്ഞിലിന്‍റെ നീര് വളരെ ഫലപ്രദമാണ്
 • ഷഡ്ധരണചൂര്‍ണ്ണം ഫലപ്രദമാണ്
 • മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായി വര്‍ജ്ജിക്കണം.
170 | യൂറിക് ആസിഡ് | ഗൌട്ട് | URIC ACID | GOUT
170 | യൂറിക് ആസിഡ് | ഗൌട്ട് | URIC ACID | GOUT

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

169 | കാഴ്ചക്കുറവ് | OPTIC NEUROPATHY | OPTIC ATROPHY

കഞ്ഞുണ്ണിനീരിലോ തകര ഇലയുടെ നീരിലോ ആടിന്‍റെ കരള്‍ നല്ലതു പോലെ പുഴുങ്ങി ഉണങ്ങി പൊടിച്ചു വെച്ചു കഴിച്ചാല്‍ Optic Neuropathy , Optic Atrophy തുടങ്ങി നേത്രനാഡിയുടെ ബലക്ഷയം മൂലം ഉണ്ടാകുന്ന കാഴ്ച്ചക്കുറവു മാറും.

ആടിന്‍റെ കരളിനു പകരം നാടന്‍ കോഴിയുടെ കരളോ, കാട്ടുകോഴിയുടെ കരളോ ഉപയോഗിക്കാം. കാട്ടുകോഴിയുടെ കരള്‍ ഏറ്റവും ഫലപ്രദമാണ്.

 • ആടിന്‍റെയോ നാടന്‍കോഴിയുടെയോ കാട്ടുകോഴിയുടെയോ കരള്‍ (ഒരു കിലോഗ്രാം) കഞ്ഞുണ്ണിനീരിലോ, തകരയിലനീരിലോ നന്നായി പുഴുങ്ങി വറ്റിച്ചുണക്കിയെടുക്കുക
 • ഉണക്കിയെടുത്ത മാംസം വീണ്ടും കഞ്ഞുണ്ണിനീരിലോ, തകരയിലനീരിലോ നന്നായി പുഴുങ്ങി വറ്റിച്ചുണക്കിയെടുക്കുക.
 • ആകെ ഏഴു വട്ടം ഇങ്ങനെ പുഴുങ്ങി വറ്റിച്ചുണക്കിയെടുക്കുക
 • നന്നായി ഉണങ്ങിയ മാംസം പൊടിച്ചു സൂക്ഷിക്കുക.
 • പൊടി നെയ്യും തേനും ചേര്‍ത്ത് ദിവസവും സേവിക്കുക. തേനും നെയ്യും തുല്യഅളവില്‍ എടുക്കരുത്.
169 | കാഴ്ചക്കുറവ് | OPTIC NEUROPATHY | OPTIC ATROPHY
169 | കാഴ്ചക്കുറവ് | OPTIC NEUROPATHY | OPTIC ATROPHY

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

168 | മഞ്ഞപ്പിത്തം | കാമില | JAUNDICE

അഞ്ചു ഗ്രാം തുമ്പപ്പൂവ്, ഒരു ഗ്രാം കാവിമണ്ണ്  (സുവര്‍ണ്ണഗൈരികം), ഒരു ഗ്രാം ഇരട്ടിമധുരം (യഷ്ടിമധു) എന്നിവ ചതച്ച് ഒരു തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി കണ്ണില്‍ ഇറ്റിച്ചാല്‍ കാമില മാറും.

കാവിമണ്ണ് പര്‍വ്വതങ്ങളില്‍ നിന്നുണ്ടാകുന്ന ഒരു ധാതു ആണ്. ചുവപ്പു കലര്‍ന്ന മഞ്ഞനിറമുള്ള സുവര്‍ണ്ണഗൈരികവും, ചെമ്പിന്‍റെ നിറമുള്ള പാഷാണഗൈരികവും എന്ന് രണ്ടു വിധത്തിലുണ്ട്. അങ്ങാടിക്കടകളില്‍ വാങ്ങാന്‍ കിട്ടും.

അതീവഫലദായകമാണ് ഈ ഔഷധം.

168 | മഞ്ഞപ്പിത്തം | കാമില | JAUNDICE
168 | മഞ്ഞപ്പിത്തം | കാമില | JAUNDICE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

167 | അകാലവാര്‍ദ്ധക്യം | AGEING

പ്രായമാകും മുമ്പ് തന്നെ യുവാക്കളില്‍ വാര്‍ദ്ധക്യലക്ഷണങ്ങള്‍ കാണുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ പോലും ഈ വയസ്സാകല്‍ മൂലമാണ്.

“നെല്ലിക്ക പൊടിച്ച് നെല്ലിക്കാനീരില്‍ നൂറ്റിയെട്ടു തവണ ഭാവന ചെയ്ത്, പഞ്ചസാരയും തേനും നെയ്യും അസമയോഗത്തില്‍ച്ചേര്‍ത്ത് പാലില്‍ ഒരു വര്‍ഷം സേവിച്ചാല്‍ വൃദ്ധനും യുവാവായിത്തീരും”

വാര്‍ദ്ധക്യലക്ഷണങ്ങള്‍ ശമിപ്പിക്കുന്ന ഒരു ഉത്തമ ഔഷധം ആണ് ഇത്.

നെല്ലിക്കപ്പൊടി നെല്ലിക്കാനീരില്‍ കുഴച്ച്, വെയിലില്‍ ഉണക്കിയെടുക്കണം. ഒരേ പൊടി 108 തവണ ഇങ്ങനെ നെല്ലിക്കാനീരില്‍ കുഴച്ച്, വെയിലില്‍ ഉണക്കിയെടുക്കണം. ഇതിനെയാണ് ഭാവന ചെയ്യുക എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പാലും നെയ്യും ഒരിക്കലും തുല്യമായി കഴിക്കരുത്.

167 | അകാലവാര്‍ദ്ധക്യം | AGEING
167 | അകാലവാര്‍ദ്ധക്യം | AGEING

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

166 | കണ്ഠമുഴകള്‍ | കഴുത്തില്‍ വരുന്ന മുഴകള്‍

എല്ലാത്തരം കണ്ഠമുഴകളും മാറാന്‍ ഇലഞ്ഞിത്തോല്‍ അരിക്കാടിയില്‍ അരച്ചു ലേപനം ചെയ്യുക

166 | കണ്ഠമുഴകള്‍ | കഴുത്തില്‍ വരുന്ന മുഴകള്‍
166 | കണ്ഠമുഴകള്‍ | കഴുത്തില്‍ വരുന്ന മുഴകള്‍

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

165 | കുഴിനഖം | NAIL DISEASE

നല്ലെണ്ണയില്‍ മഞ്ഞളും ഇന്തുപ്പുപൊടിച്ചതും ചേര്‍ത്തു ചൂടാക്കി നഖത്തില്‍ ധാരകോരിയാല്‍ കുഴിനഖം മാറും.

200 മില്ലി നല്ലെണ്ണയില്‍ രണ്ടു സ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടിയും ഇന്തുപ്പുപൊടിയും ചേര്‍ത്ത് സഹിക്കാവുന്ന ചൂടില്‍ ചൂടാക്കി കുഴിനഖം ഉള്ള നഖത്തില്‍ തുടരെ തുടരെ ഒഴിക്കണം.

165 | കുഴിനഖം | NAIL DISEASE
165 | കുഴിനഖം | NAIL DISEASE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.