പഴയ കാലത്ത് പശു, പോത്ത്, പന്നി മുതലായ ഒരു ജീവിയുടെയും കുടല് ഭക്ഷണത്തിന് ഉപയോഗിക്കുമായിരുന്നില്ല. ഇന്ന് അത് എല്ലായിടത്തും “പോട്ടി” എന്ന ഓമനപ്പേരില്‍ സ്വാദിഷ്ടമായ ഭക്ഷണപദാര്‍ത്ഥമായി മാറിയിട്ടുണ്ട്.
പശുവിന്റെയും പോത്തിന്റെയുമൊക്കെ കുടലിന്റെ ചുരുളുകളില്‍ എത്ര കഴുകിയാലും ചാണകം കാണുമെന്നതു പോലെ പന്നിയുടെ കുടലിന്റെ ചുരുളുകളില്‍ അത് ഭക്ഷിച്ച മനുഷ്യന്റെ മലമൂത്രാദിവിസര്ജ്ജ്യങ്ങളുടെ അവശിഷ്ടങ്ങള്‍ എത്രയേറെ കഴുകി വൃത്തിയാക്കിയാലും കാണാതിരിക്കില്ല. എന്തെല്ലാം തരം അണുക്കള്‍ അതിനുള്ളില്‍ കാണും!
സന്ധ്യയാകുമ്പോള്‍ കാറില്‍ ഭാര്യയും ഭര്‍ത്താവും മക്കളും ഒക്കെക്കൂടി ചെന്നു ക്യൂ നിന്ന് പൊറോട്ടയും ഈ പോട്ടിയും കൂടി വാങ്ങി സ്വാദിഷ്ടമായി കഴിച്ചു മടങ്ങുമ്പോള്‍ ഇതു വരുത്തിയേക്കാവുന്ന അപകടത്തെപ്പറ്റി വല്ലതും ഇവരാരെങ്കിലും ചിന്തിക്കാറുണ്ടോ?
