തലവേദന ഉണ്ടാകുമ്പോള്‍ ഒരുവേരന്‍, പെരിങ്ങലം, പെരുകിലം, പെരുക്, പെരു, വട്ടപ്പെരുക് എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന ചെടിയുടെ (Clerodendrum infortunatum) തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്റെ പെരുവിരലില്‍ പുരട്ടി നിര്‍ത്തിയാല്‍ (നഖത്തില്‍ നിര്‍ത്താം) അല്പസമയത്തിനുള്ളില് തലവേദന മാറും.
വലതുവശത്താണ് വേദന എങ്കില്‍ ഇടത്തേ കാലിലും, ഇടതുവശത്താണ് വേദനയെങ്കില്‍ വലത്തേ കാലിലും ആണ് പുരട്ടേണ്ടത്.
ഒരുവേരന്റെ നീരിന് പകരം തുമ്പ സമൂലം പിഴിഞ്ഞ നീരോ, കൃഷ്ണതുളസി ഇലയുടെ നീരോ ഉപയോഗിച്ചാലും ഫലം കിട്ടും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
